മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ പ്രതിഷേധം ശക്തമാവുന്നു

സ്വലേ

Aug 02, 2019 Fri 09:47 AM

ദില്ലി: മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭയിൽ പാസായതിന്റെ   പ്രതിഷേധ സൂചകമായി   മെഡിക്കൽ വിദ്യാർഥികൾ  ഇന്ന്  രാജ്യവ്യാപകമായി പഠിപ്പുമുടക്കും. 


അവസാന വർഷ എംബിബിഎസ് പരീക്ഷ പിജി പരീക്ഷക്കുള്ള മാനദണ്ഡമാക്കുന്ന മെഡിക്കൽ കൗണ്‍സിൽ ബില്ലിലെ വ്യവസ്ഥക്കെതിരെയാണ് വിദ്യാർഥി പ്രതിഷേധം. ഐഎംഎയുടെ തുടർ സമരങ്ങൾ ഞായറാഴ്ച ആലുവയിൽ ചേരുന്ന യോഗത്തിൽ തീരുമാനിക്കും.

  • HASH TAGS