കഫേ കോഫി ഡേ ഉടമ സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി

സ്വലേ

Jul 31, 2019 Wed 11:20 AM

കഫേ കോഫി ഡേ ഉടമ സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി. നേത്രാവതി നദിയിൽ നിന്നും  മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബെൻലോക്ക് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചിക്മംഗളൂരുവിലേക്ക് കൊണ്ടുപോകും.

  • HASH TAGS
  • #sidharth