ഇനി വിന്‍ഡോസ് ഫോണില്‍ വാട്ട്‌സ്ആപ്പില്ല

സ്വന്തം ലേഖകന്‍

May 09, 2019 Thu 12:35 AM

വിന്‍ഡോസ് ഫോണുകളില്‍  ഇനി  വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല . 2019 അവസാനത്തോടെ വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളില്‍ നിന്നും വാട്ട്‌സ്ആപ്പ് സേവനം പിന്‍വലിക്കും. 2019 ഡിസംബര്‍ 31 വരെ മാത്രമേ ഇനി വിന്‍ഡോസ് ഫോണുകളില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കുള്ളൂ. 2020 ഫെബ്രുവരി ഒന്നു മുതല്‍ ആന്‍ഡ്രോയിഡ് 2.3.7 നും അതിനു മുന്‍പുള്ള ഒഎസ് പതിപ്പുകളിലെ സേവനവും നിര്‍ത്തും. ഇതോടൊപ്പം ഐഒഎസ് 7 നും അതിനു മുന്‍പുള്ള പതിപ്പുകളിലെ ഐഫോണുകളിലും വാട്‌സാപ് ലഭിക്കില്ല.

2016 മുതലാണ്  പഴയ ഒഎസസുകളില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍സെറ്റുകളെ ഒഴിവാക്കാന്‍ വാട്ട്‌സ്ആപ്പ് ലക്ഷ്യമിട്ടത് . നേരത്തെ സിംബിയന്‍, ബ്ലാക്ക് ബെറി,  ഫോണുകളില്‍ നിന്നും വാട്ട്‌സ്ആപ്പ് പിന്‍മാറിയിരുന്നു. മേയ് 7 ന് നടത്തിയ വാട്ട്‌സ്ആപ്പിന്റെ ബ്ലോഗ് പോസ്റ്റിലാണ് വിന്‍ഡോസ് ഫോണുകളെ ഒഴിവാക്കുന്ന കാര്യം വ്യക്തമാക്കിയത് .  


  • HASH TAGS