ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധന നാളെ

സ്വലേ

Jul 29, 2019 Mon 07:44 PM

മുംബൈ: ലൈംഗിക പീഡനക്കേസിൽ ബിനോയ്‌ കോടിയേരിക്ക് തിരിച്ചടി. ഡിഎൻഎ പരിശോധയ്ക്കുള്ള രക്ത സാമ്പിളുകൾ നാളെ  നൽകണമെന്ന് ബോംബെ ഹൈക്കോടതി നിർദ്ദേശിച്ചു. രക്ത സാമ്പിൾ നൽകാതെ ബിനോയ്‌ കോടിയേരി  മുൻകൂര്‍ ജാമ്യവ്യവസ്ഥ ലംഘിക്കുകയാണ് ചെയ്യുന്നതെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിൽ വാദിച്ചു.


നാളെ തന്നെ രക്തസാമ്പിൾ നൽകണമെന്നാണ് കോടതി നിര്‍ദ്ദേശം. രണ്ടാഴ്ചക്കകം ഡിഎൻഎ പരിശോധനാ ഫലം മുദ്രവച്ച കവറിൽ സമര്‍പ്പിക്കാൻ  കോടതി ആവശ്യപ്പെട്ടു. ഡിഎൻഎ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  ബിനോയ് നൽകിയ ഹര്‍ജിയിൽ കോടതി അന്തിമ തീരുമാനം എടുക്കുക.   

  • HASH TAGS
  • #binoykodiyeri