രണ്ട് വാഴപ്പഴത്തിന് 422 രൂപ ഈടാക്കിയ ഫൈവ് സ്റ്റാർ ഹോട്ടലിന് 25,000 രൂപ പിഴയിട്ട് എക്സൈസ്
ഫൈവ് സ്റ്റാർ ഹോട്ടലിലെ പകൽക്കൊള്ളയിൽ നടപടിയെടുത്ത് ചണ്ഡീഗഢ് എക്സൈസ് ആൻഡ് ടാക്സേഷൻ വകുപ്പ്. ബോളിവുഡ് നടന് രാഹുല്‍ ബോസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രണ്ട് പഴത്തിന് 442 രൂപ ബില്‍ നല്‍കിയതിനാണ് ചണ്ഡീഗഡിലെ സ്വകാര്യ ഹോട്ടലിന് ഇരുപത്തയ്യായിരം രൂപ പിഴയിട്ടത്. അനധികൃതമായി ജിഎസ്ടി ചുമത്തിയതിന് എക്സൈസ് വകുപ്പാണ് പിഴ ചുമത്തിയത്.
ജിഎസ്ടി നിയമത്തിന് കീഴിൽ ഫ്രഷ് ഫ്രൂട്ടിന് ടാക്സ് ചുമത്താൻ പാടില്ല. 67.5 രൂപയുടെ രണ്ട് പഴത്തിനായി രാഹുൽ ബോസിൽ നിന്നും ഹോട്ടലുകാർ 422 രൂപയാണ് ഈടാക്കിയത്. അന്വേഷണത്തിന് ഉത്തരവിട്ടതായും ഹോട്ടല്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചണ്ഡീഗഡ് ഡെപ്യുട്ടി കമ്മീഷ്ണര്‍ മന്ദീപ് സിങ് ബ്രാര്‍ പറഞ്ഞു.