കുവൈറ്റില്‍ വെച്ച് മരണപ്പെട്ട മലയാളിയുടെ മൃതദേഹം പാതിവഴിയില്‍ ഉപേക്ഷിച്ച് വിമാനകമ്പനി

സ്വന്തം ലേഖകന്‍

May 09, 2019 Thu 12:05 AM

കോഴിക്കോട്: കുവൈറ്റില്‍ വെച്ച് മരണപ്പെട്ട  മലയാളിയുടെ മൃതദേഹം പാതിവഴിയില്‍ ഉപേക്ഷിച്ച്  വിമാനകമ്പനി. താമരശേരി സ്വദേശി ഹുസൈന്റെ മൃതദേഹമാണ് വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നത്. കുവൈറ്റില്‍ ജോലി ചെയ്യുന്ന  ഹുസൈന്‍കുട്ടി  അബ്ബാസിയയിലെ താമസസ്ഥലത്ത് വെച്ച്  ഹൃദയാഘാതമൂലമാണ്  മരണപെട്ടത് . മൃതദേഹം കുവൈറ്റില്‍ നിന്ന് അബുദാബി വഴിയുള്ള ഇത്തിഹാദ് വിമാനത്തില്‍  കരിപ്പൂരിലേക്ക് കയറ്റി വിട്ടെങ്കിലും  കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കള്‍ക്ക്  മൃതദേഹം എത്തിയിട്ടില്ല എന്ന അറിയിപ്പാണ് ലഭിച്ചത്. കുവൈറ്റില്‍ നിന്ന് അബുദാബിയില്‍ എത്തിച്ച മൃതദേഹം അബുദാബിയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള കണക്ഷന്‍ വിമാനത്തില്‍ കയറ്റാത്തതാണ് കാരണം.


മൃതദേഹം വ്യാഴാഴ്ച രാവിലെ എത്തുമെന്ന പ്രതീക്ഷയില്‍ മയ്യത്ത് നമസ്‌ക്കാരവും ഖബറടക്ക സമയവുമെല്ലാം നിശ്ചയിച്ചിരുന്നു.എന്നാല്‍ മൃതദേഹം സമയത്ത് എത്തിക്കാത്തതിനാല്‍    ഖബറടക്കവും മയ്യത്ത് നമസ്‌ക്കാരവും നടത്തുന്നതില്‍  ആശങ്കയിലാണ്   ബന്ധുക്കള്‍. വെള്ളിയാഴ്ച പുലര്‍ച്ചെയുള്ള  വിമാനത്തില്‍ മൃതദേഹം കരിപ്പൂരില്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നു വിമാനക്കമ്പനി  അധികൃതര്‍ വ്യക്തമാക്കി .


  • HASH TAGS
  • #calicut