ഞെട്ടിക്കുന്ന ഫ്രീക്കന്‍ മേക്കോവര്‍ ചിത്രം പങ്കുവെച്ച് ജയറാം

സ്വന്തം ലേഖകന്‍

Jul 26, 2019 Fri 06:00 PM

ചെന്നൈ ; സോഷ്യല്‍ മീഡിയയില്‍ ഫ്രീക്കന്‍ മേക്കോവര്‍ ഫോട്ടോ ഷെയര്‍ ചെയ്ത് നടന്‍ ജയറാം. ഭാരം കുറച്ച് ഫ്രീക്കന്‍ സ്‌റ്റൈലിലുള്ള ജയറാമിന്റെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. നിരവധി ചലച്ചിത്ര താരങ്ങള്‍ തന്നെ ജയറാമിന്റെ മാററത്തില്‍ അത്ഭുതപ്പെട്ട് ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. തെലുങ്ക് സൂപ്പര്‍സ്‌ററാര്‍ അല്ലു അര്‍ജ്ജുനുമൊത്തുള്ള പടത്തിന്റെ ഷൂട്ടിംങ് തുടങ്ങി എന്ന് പറഞ്ഞാണ് ജയറാം ചിത്രം പോസ്റ്റ് ചെയ്തത്.ഫ്രീക്കന്‍മാര്‍ മാറിക്കോ ജയറാമേട്ടന്‍ ഓണ്‍ ഫയര്‍ എന്ന തലക്കെട്ടില്‍ നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. ആരാധകരുടെ കമന്റുകളും നിരവധിയാണ് പോസ്റ്റില്‍. മലയാളത്തില്‍ ജയറാം നായകനാകുന്ന പട്ടാഭിരാമന്‍ എന്ന സിനിമയാണ് ഇനി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 


  • HASH TAGS