ആരാധകന്റെ സ്നേഹ പ്രകടനം ; വേദിയില്‍ താഴെ വീണ് നടന് വിജയ് ദേവരെകൊണ്ട
വേദിയില്‍ പ്രസംഗിക്കുന്നതിനിടെ ആരാധകന്റെ സ്നേഹ പ്രകടനത്തിനിടയില്‍ താഴെ വീണ് തെലുങ്ക് നടന് വിജയ് ദേവരകൊണ്ട. ഇഷ്ടതാരത്തോടുള്ള സ്നേഹം കൊണ്ട് നടനെ നേരിട്ട് കണ്ട് ആശംസിക്കാനായിരുന്നു ആരാധകന്റെ ഉദ്ദേശമെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. വിജയ് വേദിയില്‍ വീഴുകയായിരുന്നു. വേദിയില്‍ ഒപ്പമുണ്ടായിരുന്നവര്‍ താരത്തെ പിടിച്ചെഴുന്നേല്‍പ്പിച്ചു.
എഴുന്നേറ്റ ഉടനെ വിജയ് ദേവരെകൊണ്ടയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 'നിങ്ങള്‍ എന്നോട് സ്നേഹം പ്രകടിപ്പിക്കുകയായിരുന്നോ അതോ ആക്രമിക്കുകയായിരുന്നോ..?'. വിജയ് നായകനാകുന്ന ഡിയര്‍ കോമ്രേഡ് എന്ന ചിത്രം ഇന്ന് കേരളത്തിലടക്കം റിലീസ് ചെയ്തു. പെട്ടെന്നുണ്ടായ ആരാധകന്റെ സ്നേഹ പ്രകടനവും നടന്റെ രസകരമായ പ്രതികരണത്തിലും കാണികളും അമ്പരന്നു.