മായം ചേര്‍ത്ത 100 കിലോ ചായപ്പൊടി പിടികൂടി

സ്വന്തം ലേഖകന്‍

Jul 26, 2019 Fri 04:15 PM

വയനാട് : ചായപ്പൊടി മൊത്തക്കച്ചവടം നടത്തുന്ന കടയില്‍നിന്നും 100 കിലോ മായംചേര്‍ത്ത ചായപ്പൊടി പിടികൂടി. ടീ ബോര്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ നീല്‍കമല്‍, എം കാര്‍ത്തിക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗൂഡല്ലൂരിലെ വനിതാ സ്വാശ്രയസംഘങ്ങള്‍ നടത്തുന്ന 10 ചായക്കടകളിലാണ് ആദ്യം പരിശോധന നടത്തിയത്. ഇവിടെ ഉപയോഗിക്കുന്ന ചായപ്പൊടിയില്‍ മായം കണ്ടതോടെ ഇവര്‍ ചായപ്പൊടി വാങ്ങുന്ന കടകളിലേക്ക് പരിശോധന വ്യാപിപ്പിക്കുകയായിരുന്നു. 


പരിശോധനയില്‍ മൊത്തവ്യാപര കടയില്‍നിന്ന് മായം ചേര്‍ത്ത 100 കിലോ ചായപ്പൊടി പിടികൂടി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ടീ ബോര്‍ഡ് ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വയനാട്-തമിഴ്‌നാട് അതിര്‍ത്തിപ്രദേശങ്ങളില്‍ ചായപ്പൊടിയില്‍ വ്യാപകമായി മായം ചേര്‍ക്കുന്നുവെന്നുള്ള പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മായം കണ്ടെത്തിയത്.
  • HASH TAGS