സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ

സ്വ ലേ

Jul 25, 2019 Thu 11:04 PM

തിരുവനന്തപുരം: സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ ഇനിമുതല്‍ സൗജന്യവൈഫൈ സൗകര്യം ഏർപെടുത്തും. എല്ലാ ജില്ലകളിലേയും തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളിലാണ് വൈഫൈ ലഭ്യമാക്കുക.  

പൊതു ജനങ്ങൾക്ക് അവരുടെ മൊബൈലിലും ലാപ്ടോപ്പിലും തികച്ചും സൗജന്യമായി ദിവസേന ഒരു ജിബി വരെ വൈഫൈ ഉപയോഗിക്കാനാകും. 10 എംബിപിഎസ് വേഗതയില്‍ വൈഫൈ ലഭ്യമാകും. ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ,ബസ് സ്റ്റാൻഡുകൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളില്‍ വൈഫൈ സൗകര്യം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

  • HASH TAGS
  • #Wifi