ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോൺസനെ തെരഞ്ഞെടുത്തു

സ്വ ലേ

Jul 23, 2019 Tue 05:41 PM

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി   ബോറിസ് ജോൺസനെ തെരഞ്ഞെടുത്തു.കൺസർവേറ്റിവ് പാർട്ടി നേതാവായ ബോറിസ് ജോൺസൺ ലണ്ടനിലെ മുൻ മേയർ കൂടിയാണ്.   വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെ പിന്തള്ളിയാണ് ബോറിസ്  പ്രധാനമന്ത്രി സ്ഥാനം ഉറപ്പിച്ചത്. കൺസർവേറ്റീവ് പാർട്ടി നേതാവിനെ കണ്ടെത്താനായി നടന്ന വോട്ടെടുപ്പിൽ 66 ശതമാനം വോട്ടാണ് ബോറിസ് നേടിയത്. പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ നാളെ ചുമതലയേൽക്കും.

  • HASH TAGS
  • #ബ്രിട്ടൻ