സ്വർണതിളക്കത്തിൽ ഇന്ത്യൻതാരം ഹിമാ ദാസ്

സ്വ ലേ

Jul 22, 2019 Mon 11:44 AM

പ്രേഗ്: സ്വർണനേട്ടത്തിൽ ഇന്ത്യൻതാരം ഹിമാ ദാസ്. പതിനെട്ടു ദിവസത്തിനിടെ അഞ്ചാം സ്വര്‍ണനേട്ടമാണ്    ഹിമ കൈവരിച്ചത്. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന ഗ്രാൻപ്രീയിലെ 400 മീറ്ററിലാണ് ഹിമാ ദാസ് സ്വര്‍ണം നേടിയത്. 52.09 സെക്കന്‍ഡിലാണ് ഹിമദാസ് ഫിനിഷ് ചെയ്തത്.സീസണിൽ  ഹിമയുടെ മികച്ച സമയമാണിത്.ജൂലൈ രണ്ടിന് പോളണ്ട് ഗ്രാൻപ്രിയില്‍ 200 മീറ്ററിൽ സ്വര്‍ണം നേടിയാണ് ഹിമ കുതിപ്പ് തുടങ്ങിയത്. മികച്ച പ്രകടനം കാഴ്ചവെച്ച  ഹിമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി   സച്ചിൻ ടെൻഡുൽക്കർ അടക്കമുള്ള പ്രമുഖർ  അഭിനന്ദിച്ചു.

  • HASH TAGS
  • #sports