കർദ്ദിനാളിനെതിരായ വിമത വൈദികരുടെ സമരം അവസാനിപ്പിച്ചു

സ്വ ലേ

Jul 20, 2019 Sat 03:11 PM

കൊച്ചി: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപത ചുമതലയിൽ നിന്ന് മാറ്റണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം വൈദികർ നടത്തുന്ന ഉപവാസ സമരം അവസാനിപ്പിച്ചു. വൈദികരുമായി സ്ഥിരം സിനഡ്  നടത്തിയ ചര്‍ച്ചയ്‍ക്ക് ശേഷമാണ്  സമരം അവസാനിപ്പിച്ചത്. ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാതെ വന്നതിനെ തുടര്‍ന്ന് ഇന്ന് വീണ്ടും നടത്തിയ ചര്‍ച്ചയിലാണ് വൈദികര്‍ സമരം അവസാനിപ്പാക്കമെന്ന് അറിയിച്ചത്. 


കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ അതിരൂപത ചുമതലയിൽ നിന്ന് മാറ്റുക, ഓഗസ്റ്റിൽ നടക്കുന്ന മെത്രാൻ സിനഡിന്‍റെ അധ്യക്ഷസ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ മാറ്റുക, സസ്പെൻഡ് ചെയ്യപ്പെട്ട ബിഷപ്പുമാരെ പൂർണ്ണചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങിയവയായിരുന്നു സമരം ചെയ്തിരുന്ന വൈദികരുടെ ആവശ്യം.

  • HASH TAGS
  • #പള്ളി