വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി.ബുധനാഴ്ച വൈകിട്ട് വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട ആന്റണി, യേശുദാസൻ,ലൂയിസ്, ബെന്നി എന്നിവരെയാണ് കണ്ടെത്തിയത്. എൻജിൻ തകരാർ മൂലം ഉൾക്കടലിൽ പെട്ട് പോയതാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
മറൈൻ എൻഫോഴ്സ്മെന്റും തീരസംരക്ഷണ സേനയും നടത്തിയ തിരച്ചിലിനൊടുവിലാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്.