മഴ കനത്തു : കോഴിക്കോട് നഗരത്തിൽ വെള്ളപ്പൊക്കം
മഴ കനത്തതൊടെ കോഴിക്കോട് നഗരം വെള്ളത്തിനടിയിലായി.പുതിയ ബസ്റ്റാന്‍ഡ് പരിസരം,മാവൂര്‍റോഡ്, സ്റ്റേഡിയം ജംഗ്ഷന്, ശ്രീകണേ്ഠശ്വരം റോഡ് എന്നിവിടങ്ങളില്‍ മുട്ടോളം ഉയരത്തിലാണ് വെള്ളം കയറിയത്.
പുലർച്ച മുതൽ മഴ നിർത്താതെ പെയ്തതോടെ കടകളിലും വെള്ളം കയറി. കനത്ത മഴയെ തുടർന്ന് ഗതാഗതവും ഭാഗികമായി തടസപ്പെട്ടു.