പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സ്വ ലേ

Jul 19, 2019 Fri 06:02 PM

പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും ഇതര സംസ്ഥാനങ്ങളിൽ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ അംഗീകൃത കോഴ്സുകളിൽ പഠിക്കുന്നവരുമായ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാരിന്റെ ഇന്ത്യ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.


വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ താഴെയായിരിക്കണം. രക്ഷാകർത്താവിന്റെ പേരിലുള്ള വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെ വിദ്യാർഥി കോളേജിൽ പ്രവേശിച്ച് മൂന്നുമാസത്തിനകം സമർപ്പിക്കണം.സ്കോളർഷിപ്പിനുള്ള അപേക്ഷാഫോറം www.scdd.kerala.gov.in -ലും ജില്ലാ പട്ടികജാതി വികസന ഓഫീസിൽനിന്ന് നേരിട്ടും ലഭിക്കും.

  • HASH TAGS
  • #Scholarship