പിഎസ്സി പരീക്ഷ ഇനി മുതൽ യൂണിവേഴ്‌സിറ്റി കോളേജിൽ നടത്തില്ല
യൂണിവേഴ്സിറ്റി കോളെജിലെ പരീക്ഷാകേന്ദ്രം പിഎസ്സി മാറ്റി. ഇനി മുതൽ പിഎസ്സി പരീക്ഷകൾ യൂണിവേഴ്സിറ്റി കോളേജിൽ നടത്തില്ല.
നാളെ നടക്കാനിരുന്ന ഹൗസിംഗ് ബോർഡ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് യൂണിവേഴ്സിറ്റി കോളെജ് പരീക്ഷാ കേന്ദ്രമാക്കിയിരുന്നു. എന്നാൽ ഇത് ഒഴിവാക്കാൻ പിഎസ്സി തീരുമാനിച്ചു. ഇവിടെ കേന്ദ്രമായി അനുവദിച്ചിരുന്ന ഉദ്യോഗാർത്ഥികൾക്ക് പകരം കേന്ദ്രം സജ്ജീകരിച്ചു. യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ റൂമിൽ നിന്നും ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും ഉത്തരകടലാസ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്