മുന്‍ സൈനികന്റെ പത്രിക തളളിയതില്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടി

സ്വന്തം ലേഖകന്‍

May 08, 2019 Wed 12:20 AM

ന്യൂഡല്‍ഹി: മുന്‍ ബി.എസ്.എഫ് സൈനികനായ തേജ് ബഹാദൂറിന്റെ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സൈനികന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ടത്. അടിസ്ഥാനമില്ലാത്ത കാരണങ്ങള്‍ കാണിച്ചാണ് തന്റെ പത്രിക തള്ളിയതെന്നാണ് സുപ്രീം കോടതയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തേജ് ബഹദൂര്‍ ചൂണ്ടിക്കാട്ടിയത്. സൈന്യത്തില്‍ നിന്നും പിരിച്ചുവിട്ടതിന്റെ കാരണം വെളിപ്പെടുത്തിയില്ല എന്ന് കാണിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൈനികന്റെ പത്രിക തള്ളിയത്.


  • HASH TAGS