തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പലിനെ മാറ്റി

സ്വ ലേ

Jul 17, 2019 Wed 08:44 PM

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ  സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ  യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പലിനെ തൽസ്ഥാനത്തുനിന്നു മാറ്റി. കോളേജ് പ്രിൻസിപ്പലിന്റെ താൽകാലിക ചുമതലയിൽ ഉണ്ടായിരുന്ന കെ. വിശ്വംഭരനെയാണ് സ്ഥലം മാറ്റിയത്. പകരം  ഡോ. സി. സി ബാബുവിനെ നിയമിച്ചുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത് .നിലവിൽ തൃശ്ശൂർ ഗവ. കോളേജ് പ്രിൻസിപ്പലാണ് ഡോ. സി. സി ബാബു.

  • HASH TAGS
  • #universityofthiruvananthapuram