ലോകകപ്പ് യോഗ്യത റൗണ്ട്: ഇന്ത്യയുടെ ഗ്രൂപ്പില്‍ ഒമാനും ഖത്തറും

സ്വ ലേ

Jul 17, 2019 Wed 04:14 PM

ക്വാലലംപൂര്‍: ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യത റൗണ്ട് മത്സരങ്ങളുടെ നറുക്ക് ഇന്ന് മലേഷ്യയില്‍ നടന്നു.ഒമാന്‍, ഖത്തര്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ കളിക്കുക.ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മറ്റു ടീമുകള്‍. 


 40 ടീമുകളാണ് യോഗ്യതയ്ക്കായി മത്സരിക്കുക.എട്ടു ഗ്രൂപ്പ് വിജയികളും നാല് മികച്ച റണ്ണേഴ്‌സ് അപ്പും യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുക. അടുത്ത ഏഷ്യന്‍ കപ്പിനായുള്ള യോഗ്യതയും ഈ ഗ്രൂപ്പിലെ മത്സരങ്ങള്‍ പരിഗണിച്ചാണ് കണക്കാക്കുക

  • HASH TAGS