കടുവത്തോല്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അഞ്ചംഗ സംഘം പിടിയിൽ

സ്വ ലേ

Jul 17, 2019 Wed 03:03 PM

കുമളി: കുമളിയില്‍ കടുവത്തോല്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അഞ്ചംഗ സംഘം അറസ്റ്റിലായി.തമിഴ്‌നാട് സ്വദേശികളാണ് പിടിയിലായത്. ഇവര്‍ അനധികൃതമായി ശേഖരിച്ച കടുവാത്തോല്‍ വില്‍ക്കുന്നതിനായി മുണ്ടക്കയം ഭാഗത്തേക്ക് കാറില്‍ വരികയായിരുന്നു.വണ്ടിപ്പെരിയാര്‍ 59 മൈല്‍ ഭാഗത്ത് രാത്രികാല പരിശോധന നടത്തുന്നതിനിടെയാണ് വള്ളക്കടവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി അജയന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. നാരായണന്‍, ചക്കരൈ, മുരുകന്‍, കരുപ്പസ്വാമി, രത്തിനവേല്‍ എന്നിവരാണ് പിടിയിലായവര്‍. പീരുമേട് കോടതിയില്‍ ഹാജരാക്കിയ ഇവരെ ഈ മാസം 30 വരെ റിമാന്റ് ചെയ്തു.

  • HASH TAGS
  • #police
  • #arrest