പുതിയ ഫീച്ചറുമായി വാട്സാപ്പ്
പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. ക്വിക്ക് എഡിറ്റ് മീഡിയാ ഷോട്ട്കട്ട് എന്ന ഫീച്ചറാണ് വാട്സാപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഈ ഫീച്ചര്‍ വഴി ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളായി ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യാന്‍ സാധിക്കും.
നിലവില്‍ നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഈ ഫീച്ചര്‍ ഇപ്പോള്‍ എല്ലാവര്ക്കും ലഭ്യമാവില്ലെന്നും വാബീറ്റാ ഇന്‍ഫോ പറയുന്നു.എന്നാല്‍ ഇത് സംബന്ധിച്ച് വാട്സാപ്പ് ഔദ്യോഗികമായ സ്ഥിരീകരണം നല്‍കിയിട്ടില്ല. വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാവുമെന്നാണ് വിവരം.