യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

സ്വന്തം ലേഖകന്‍

Jul 12, 2019 Fri 02:09 PM

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥിയായ അഖിലിനാണ് കുത്തേറ്റത്.ശരീരത്തില്‍ രണ്ട് കുത്തുകളേറ്റ അഖിലിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവില്‍ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 



കഴിഞ്ഞ ദിവസം ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു . ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും ഇന്ന് അനുരഞ്ജ ചര്‍ച്ചക്ക് തയ്യാറെടുത്തിരുന്നു . ഇതിനിടയില്‍ സംഘര്‍ഷമുണ്ടാവുകയും അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു. വിദ്യാര്‍ഥിയെ കുത്തിയത് എസ്.എഫ്.ഐ.പ്രവര്‍ത്തകരാണെന്ന് ആരോപിച്ച്‌ എസ്.എഫ്.ഐക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്.

  • HASH TAGS
  • #universityofthiruvananthapuram