പൂഞ്ച് ജില്ലയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിവയ്പ്പ്

സ്വ ലേ

Jul 12, 2019 Fri 10:46 AM

പൂഞ്ച്: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ വീണ്ടും പാക്കിസ്ഥാന്‍ ആക്രമണം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.രാജ്യാന്തര അതിര്‍ത്തിയില്‍ പൂഞ്ച്, കൃഷ്ണഘാട്ടി, മന്‍കോട്ട എന്നീ മേഖലകളിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ 48 മണിക്കൂറിനിടെ മൂന്നാം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

  • HASH TAGS
  • #indianarmy
  • #pakisthan