മോശം കമന്റുകള്‍ക്ക് തടയിടാന്‍ പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

സ്വ ലേ

Jul 11, 2019 Thu 09:13 PM

പുതിയ  ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. സമൂഹമാധ്യമം വഴിയുള്ള വ്യക്തിഹത്യ തടയിടാന്‍ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിക്കുക. ഇന്‍സ്റ്റഗ്രാമില്‍ മോശം കമന്റുകള്‍ ചെയ്യുന്നതില്‍ നിന്ന് ഉപയോക്താക്കളെ ഈ ഫീച്ചര്‍ തടയുന്നു. ഒരു ചിത്രത്തിന് താഴെ ഇത്തരത്തില്‍ കമന്റു ചെയ്യുമ്പോൾ  'ഇത് പോസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ടോ ? എന്ന് ചോദ്യം ഉയര്‍ന്നു വരുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. 



എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത് ഈ സംവിധാനം വിലക്കുകയില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ ഫീച്ചര്‍ അവതരിപ്പിച്ചപ്പോള്‍ നിരവധിയാളുകളെ മോശം കമന്റുകള്‍ ഇടുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ സാധിച്ചുവെന്നും ഇന്‍സ്റ്റാഗ്രാം അവകാശപ്പെടുന്നു. നിലവില്‍ ഇംഗ്ലീഷ് കമന്റുകള്‍ക്ക് മാത്രം ലഭ്യമാകുന്ന ഈ സംവിധാനം വൈകാതെ ആഗോളതലത്തില്‍ ലഭ്യമാക്കിയേക്കും.


  • HASH TAGS
  • #instagram