നായ്ക്കളെ ജീവനുതുല്യം സ്‌നേഹിച്ചു.ഒടുവില്‍ നായ്ക്കള്‍ ജീവനെടുത്തു

സ്വ ലേ

Jul 11, 2019 Thu 03:17 PM

ടെക്സാസ്: നായ്ക്കളെ ജീവനുതുല്യം സ്നേഹിക്കുകയും  അവയെ പരിപാലികുകയും ചെയ്ത ആളാണ് ഫ്രെഡി.എന്നാല്‍ ഫ്രെഡിയുടെ ജീവനെടുത്തത് അയാൾ ജീവനു തുല്യം സ്നേഹിച്ച നായകൾ തന്നെ.ഫ്രെഡിയെ  കാണാതായി മാസങ്ങള്‍ക്കിപ്പുറം മധ്യവയസ്കനായ അയാളെ കണ്ടെത്തുമ്പോള്‍ അവശേഷിച്ചത് പൊട്ടിയ എല്ലിന്‍ കഷണങ്ങളും മുടിയുടെയും വസ്ത്രത്തിന്‍റെയും ഭാഗങ്ങളും മാത്രം. മൃതദേഹം മുഴുവന്‍ തിന്നുതീര്‍ത്തത് അയാള്‍ നോക്കിവളര്‍ത്തിയ 18 നായ്ക്കള്‍ ചേർന്ന്.യുഎസിലെ ടെക്സാസിലാണ്  സംഭവമുണ്ടായത്. 


ടെക്സാസിന് സമീപം വെനസ് എന്ന ഒറ്റപ്പെട്ട സ്ഥലത്ത് താമസിച്ചിരുന്ന ഫ്രെഡി മാക്കാണ് എന്നയാളാണ് മരണമടഞ്ഞത്. വീട്ടില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന 57-കാരനായ ഇയാള്‍ക്ക് കൂട്ടായി വ്യത്യസ്ത ബ്രീഡുകളില്‍പ്പെട്ട 18 നായ്ക്കള്‍ മാത്രമാണുണ്ടായിരുന്നത്.


ഏപ്രിലിലാണ് ഫ്രെഡിയെ കാണാതായെന്ന്   ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. വീട്ടുവളപ്പില്‍ നടത്തിയ തെരച്ചിലില്‍ നായ്ക്കളുടെ വിസര്‍ജ്യത്തില്‍ മനുഷ്യന്‍റെ എല്ലുകള്‍ കണ്ടെത്തിയതോടെ സംശയം തോന്നി പൊലീസ്  ഡി എന്‍ എ പരിശോധനക്ക് വിധേയമാക്കി. പിന്നീട് നായ്ക്കളുടെ വിസര്‍ജ്യത്തില്‍ നിന്ന് തന്നെ മുടിയുടെ അവശിഷ്ടങ്ങളും പറമ്പില്‍ നിന്ന് വസ്ത്രങ്ങളും കണ്ടെടുത്തു. ഡിഎന്‍എ ഫലം ലഭിച്ചപ്പോഴാണ് മരിച്ചത് ഫ്രെഡി മാക്കാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.


 

  • HASH TAGS
  • #dog
  • #usa