കല്യാണത്തിന് മുന്‍പ് എച്ച്ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി ഗോവ സര്‍ക്കാര്‍

സ്വന്തം ലേഖകന്‍

Jul 11, 2019 Thu 01:25 PM

വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇനി മുതല്‍ ഗോവയില്‍ ദമ്പതിമാര്‍ക്ക് എച്ച്‌ഐവി പരിശോധന നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച്‌ ഉത്തരവിറക്കാന്‍ നിയമവകുപ്പിനോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വിശ്വജിത്ത് വ്യക്തമാക്കി. 


എന്നാല്‍ ഇതിന് മുൻപ് 2006- ലും ഇത്തരത്തില്‍ വിവാഹത്തിന് മുന്നെ  എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും നടപ്പിലായിരുന്നില്ല.

  • HASH TAGS
  • #goa
  • #hiv
  • #test