ബൈജൂസ് ലേണിങ് ആപ്പില്‍ 150 മില്യണ്‍ ഡോളര്‍ നിക്ഷേപവുമായി ഖത്തര്‍ കമ്പനി

സ്വന്തം ലേഖകന്‍

Jul 10, 2019 Wed 05:50 PM

ബാംഗ്ലൂര്‍ : ബൈജൂസ് ലേണിങ് ആപ്പില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യു.ഐ.എ) 150 മില്യണ്‍ ഡോളര്‍ നിക്ഷേപം ചെയ്യുന്നു. ഓള്‍ വെഞ്ചേഴ്‌സ് എന്ന വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ പ്രമുഖ നിക്ഷേപകരാണ് ബൈജൂസില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത്. 


പുതിയ നിക്ഷേപ പദ്ധതികള്‍ ബൈജൂസിന്റെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടെയുള്ള പഠന ഉത്പന്നങ്ങള്‍ ആഗോള തലത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതിന് സഹായകമാകും. സാങ്കേതിക സഹായത്തോടെയുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയെന്നതാണ് നിക്ഷേപത്തിന്റെ പ്രാഥമിക ലക്ഷ്യം. 


ഓള്‍ വെഞ്ചേഴ്‌സ് പോലുള്ള ശക്തരായ കമ്പനികള്‍ കൂടെ ഉണ്ടായിരിക്കുന്നതില്‍ സന്തുഷ്ടരാണെന്നും ഇത്തരം നിക്ഷേപങ്ങള്‍ ആഗോളതലത്തില്‍ വ്യക്തിഗത ഡിജിറ്റല്‍ പഠനത്തിന്റെ വ്യാപനത്തിന് സഹായിക്കുമെന്നും ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകനും സി.ഇ.ഒ.യുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.


  • HASH TAGS