സ്പീക്കര്‍ക്കെതിരെ കര്‍ണാടകത്തിലെ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍

സ്വ ലേ

Jul 10, 2019 Wed 11:50 AM

ഡല്‍ഹി: കര്‍ണാടകത്തില്‍ നിന്ന് രാജിവെച്ച വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. സ്പീക്കര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും രാജി സ്വീകരിക്കുന്നത് വൈകിപ്പിക്കുന്നുവെന്നും കാണിച്ചാണ് വിമത എംഎല്‍എമാര്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്.


ന്യൂനപക്ഷ സര്‍ക്കാരിന് ഒരവസരം കൂടി ഉണ്ടാക്കി കൊടുക്കുന്നതിനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് സ്പീക്കര്‍ നടപ്പിലാക്കുന്നതെന്ന് എംഎല്‍എമാര്‍ ആരോപിച്ചു. വിമത എംഎല്‍എമാരുടെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.


  • HASH TAGS
  • #against speaker
  • #dissident MLA