പാകിസ്താനില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച്‌ കൊലപ്പെടുത്തി

സ്വന്തം ലേഖകന്‍

Jul 10, 2019 Wed 11:29 AM

കറാച്ചി: പാകിസ്താനിലെ 'ബോല്‍ ന്യൂസ്' വാര്‍ത്താ ചാനലിലെ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച്‌ കൊന്നു. ചൊവ്വാഴ്ച വൈകുന്നേരം ഖയാബന്‍-ഇ-ബുഖാരി പ്രദേശത്ത ഒരു കഫേക്ക് പുറത്തുവെച്ചായിരുന്നു സംഭവം.സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.ആതിഫ് സമാന്‍ എന്നയാള്‍ കാറിലെത്തി വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ വീട്ടില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.കൊലപാതകത്തിനുശേഷം അക്രമി നെഞ്ചില്‍ വെടിവെച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. പരിക്കേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  • HASH TAGS
  • #pakisthan
  • #journalist