സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സൈനികര്‍ക്ക് വിലക്ക്; രാജ്യ സുരക്ഷയ്‌ക്കെന്ന് വിശദീകരണം

സ്വ ലേ

Jul 10, 2019 Wed 10:56 AM

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സൈനികര്‍ അംഗമാകുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്യുന്നതിന് വിലക്ക്. സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ച് സൈനിക വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ചില വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണിത്.


നിലവില്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ മാത്രമെ സൈനികര്‍ അംഗങ്ങളാകാവുവെന്നാണ് നിര്‍ദ്ദേശം. വിരമിച്ച സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ഗ്രുപ്പുകളുടെ പോലും ഭാഗമാകരുത്. ഇതിന് പുറമെ സൈനികരെ കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കിടുന്നതില്‍ നിന്നും കുടുംബാംഗങ്ങള്‍ മാറി നില്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സൈനികര്‍ മാത്രമായുള്ള ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നതിന് പാലിക്കേണ്ട രീതികളെക്കുറിച്ചും ജൂണില്‍ പുറത്തിറങ്ങിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.


സൈന്യം കാലാകാലങ്ങളില്‍ പുറത്തിറക്കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങളാണ് ഇതെന്നും സെന്‍സര്‍ഷിപ്പല്ലെന്നും സൈനിക വക്താവ് അറിയിച്ചു. വിരമിച്ച സൈനികര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ ഉദ്യോഗസ്ഥരില്‍ സൈന്യത്തിനെതിരായ വികാരം സൃഷ്ടിക്കുന്നത് തടയാനാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് വിമര്‍ശകരുടെ ഭാഗം.


  • HASH TAGS
  • #soldiers
  • #banned
  • #social media