ഞണ്ടുകള്‍ ഡാം തകര്‍ത്തു; പരാമര്‍ശത്തില്‍ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഞണ്ടുകളെ തള്ളി

സ്വന്തം ലേഖകന്‍

Jul 09, 2019 Tue 06:17 PM

മുംബൈ: രത്‌നഗിരിയിലെ ഡാം തകരാന്‍ കാരണം ഞണ്ടുകളാണെന്ന മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി തനാജി സാവന്തിന്റെ പ്രസ്താവനയ്‌ക്കെതിരെ എന്‍.സി.പി. പ്രവര്‍ത്തകരുടെ പ്രതിഷേധം. മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഞണ്ടുകളെ തള്ളിയാണ് എന്‍.സി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.


വലിയ പെട്ടിയില്‍ നിരവധി ഞണ്ടുകളുമായാണ് എന്‍.സി.പി. പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയിലെത്തിയത്. തുടര്‍ന്ന് മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഞണ്ടുകളെ തുറന്നുവിട്ടു.രത്‌നഗിരിയിലെ തിവാരെ ഡാം തകര്‍ന്നത് ഞണ്ടുകള്‍ ഡാം തുരന്നത് കാരണമെന്നായിരുന്നു മഹാരാഷ്ട്രയിലെ മന്ത്രി തനാജി സാവന്തിന്റെ വിവാദ പ്രസ്താവന. കനത്ത മഴയെ തുടര്‍ന്ന് ഡാം തകര്‍ന്ന് 19 പേരാണ് മരിച്ചത്. 

  • HASH TAGS
  • #dam