പത്തു ദിവസത്തിനുള്ളില്‍ പവര്‍ കട്ട് വേണ്ടിവരും; എംഎം മണി

സ്വ ലേ

Jul 09, 2019 Tue 05:01 PM

ഇടുക്കി: വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പവര്‍ കട്ട് വേണ്ടി വരുമെന്ന് മന്ത്രി എംഎം മണി. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന മുന്നറിയിപ്പാണ് മന്ത്രി നല്‍കിയത്. തൊടുപുഴയില്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


സംസ്ഥാനത്ത് നിലവിലെ അവസ്ഥയില്‍ അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പവര്‍ കട്ട് വേണ്ടി വന്നേക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുറത്തു നിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമവും തുടരുകയാണ്. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വൈദ്യുതിയെത്തിക്കാന്‍ ലൈനുകള്‍ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


  • HASH TAGS
  • #powercut
  • #mani