ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി രാഹുൽ ദ്രാവിഡ് ചുമതലയേറ്റു

സ്വ ലേ

Jul 09, 2019 Tue 04:07 PM

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് ചുമതലയേറ്റു. 


ദേശീയ വനിതാ, പുരുഷ ടീമുകളുടെ പരിശീലകരുമായി ചേര്‍ന്ന് ദ്രാവിഡിന് പ്രവര്‍ത്തിക്കാം. ഇന്ത്യ എ, അണ്ടര്‍ 23, അണ്ടര്‍ 19 എന്നീ ടീമുകളുടെ പരിശീലനം ഉള്‍പ്പെടെ ഇനി ദ്രാവിഡിന്റെ  മേല്‍നോട്ടത്തിലായിരിക്കും. എന്നാൽ  ദ്രാവിഡിന്റെ പ്രവര്‍ത്തന കാലാവധി എത്രയെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല.

  • HASH TAGS
  • #sports
  • #CRICKET