ഇറാനിലും കുവൈത്തിലും നേരിയ ഭൂചലനം

സ്വന്തം ലേഖകന്‍

Jul 08, 2019 Mon 03:24 PM

കുവൈത്ത് സിറ്റി:  ഇറാനിലും കുവൈത്തിലും  നേരിയ തോതില്‍ ഭൂചലനം .രാവിലെ പത്ത് മണിയോടെയാണ് കുവൈത്ത് സിറ്റി, സാല്‍മിയ, ഹാവല്ലി, ജഹ്ര എന്നീ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടത്. . വെസ്‌റ്റേണ്‍ ഇറാനില്‍ ഉണ്ടായ ഭൂചലനത്തിന്റെ  പ്രകമ്പനങ്ങളാണ് കുവൈത്തില്‍ അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.5 തോത് രേഖപ്പെടുത്തി. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


  • HASH TAGS
  • #kuwait
  • #iran