വെള്ളരിക്ക നമ്മള്‍ വിചാരിച്ച ആളല്ല

സ്വന്തം ലേഖകന്‍

Jul 08, 2019 Mon 01:37 PM

വിശപ്പടക്കാന്‍ മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും വെളളരിക്ക കൊണ്ടുള്ള ഗുണം ചെറുതല്ല. കറിവെച്ചും പച്ചടി വെച്ചും തള്ളിക്കളയണ്ട പച്ചക്കറിയല്ല വെള്ളരിക്ക. 

വെള്ളരിക്കയില്‍ വൈറ്റമിന്‍ സി, അയണ്‍, ഫോളിക് ആസിഡ്, ആന്റി ഓക്‌സിഡന്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വരണ്ട ചര്‍മ്മം അകറ്റാന്‍ ദിവസവും അല്‍പം വെള്ളരിക്ക കഴിക്കുന്നത് ഗുണം ചെയ്യും. കറിവെയ്ക്കാന്‍ വെളളരി അരിയുമ്പോള്‍ വലിച്ചെറിയുന്ന കുരു അടങ്ങിയ ഭാഗത്തിന്റെ ഗുണം പലര്‍ക്കുമറയില്ല. വെള്ളരിയുടെ ജലാംശം അടങ്ങുന്ന ആ ഭാഗം തണുപ്പോട് കൂടെ തന്നെ മുഖത്ത് അരച്ച് പുരട്ടിയാല്‍ മുഖത്തിന് നല്ല തിളക്കം കിട്ടും. ബ്യൂട്ടി പാര്‍ലറുകളില്‍ പോയി ആയിരം രൂപയ്ക്ക് ചെയ്യുന്ന ഫേസ്പായ്ക്കിനെക്കാളും ഗുണകരമാണ് ഈ വീട്ടില്‍ ചെയ്യുന്ന വെളളരി ഫേഷ്യലിന്.


വെളളരിയുടെ നടുഭാഗത്തെ കുരുവടങ്ങിയ ഭാഗത്തിലെ ജലാംശത്തിന്റെ അളവു കൊണ്ട് മുഖക്കുരുവിന് വരെ നല്ല മാറ്റമുണ്ടാകും. വെളളരി ഫേഷ്യല്‍ 20 മിനുട്ട് മുഖത്ത് പുരട്ടി കഴുകി കളഞ്ഞ ശേഷം ഒരു സ്പൂണ്‍ തൈര് പുരട്ടുന്നതും മുഖത്തെ കാന്തി വര്‍ധിപ്പിക്കും.


  • HASH TAGS
  • #cucumber
  • #beautytips
  • #www.toknews.com
  • #facepack
  • #natural
  • #healthyskin
  • #toklifestyle
  • #lifestyle
  • #skincolour