കനത്ത മഴ: മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

സ്വ ലേ

Jul 08, 2019 Mon 12:45 PM

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. തിങ്കളാഴ്ച രാവിലെ കനത്ത മഴയാണ് മുംബൈയിലുണ്ടായത്. മുംബൈയില്‍ ഇറങ്ങേണ്ടിയിരുന്ന ഏതാനും വിമാനങ്ങള്‍ വൈകി.അതേസമയം, ട്രെയിനുകള്‍ തടസം കൂടാതെ സര്‍വിസ് നടത്തുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.


മുംബൈയില്‍ അടുത്ത 48 മണിക്കൂറില്‍ ഇടവിട്ടുള്ള കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.വിമാനങ്ങള്‍ റദ്ദാക്കിയിട്ടില്ല. മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. മഴ തുടരുന്നത് കാരണം സര്‍വിസുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് വിമാനക്കമ്ബനികളും യാത്രക്കാരെ  അറിയിച്ചിട്ടുണ്ട്.


  • HASH TAGS
  • #mumbai
  • #rain
  • #മുംബൈ