ഇരുപത്തിയഞ്ചാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ‌്കാരം നടൻ മമ്മൂട്ടിക്ക‌്

സ്വ ലേ

Jul 07, 2019 Sun 01:31 PM

കോഴിക്കോട് : ഇരുപത്തിയഞ്ചാമത് വൈക്കം  മുഹമ്മദ് ബഷീർ പുരസ‌്കാരത്തിന്  നടൻ മമ്മൂട്ടി അർഹനായി. ഖത്തറിലെ ‘പ്രവാസി ദോഹ’യും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും ചേർന്ന്  ഏർപ്പെടുത്തിയതാണ് പുരസ്കാരം .


50,000 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ഗ്രാമഫോൺ ശിൽപവും  പ്രശസ്തിപത്രവുമടങ്ങുന്ന പുരസ‌്കാരം എം ടി വാസുദേവൻ നായർ  മമ്മൂട്ടിയ്ക്ക് സമ്മാനിക്കും. പുരസ‌്കാര വിതരണ തിയ്യതി പിന്നീട് പ്രഖ്യാപിക്കും.

  • HASH TAGS
  • #Film award
  • #മമ്മൂട്ടി