ഏകദിന കരിയറിന് വിരാമമിട്ട് പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷോയിബ് മാലിക്ക്

സ്വ ലേ

Jul 06, 2019 Sat 12:24 PM

ലണ്ടന്‍: പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിമരിച്ചു. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു മാലിക്ക് തീരുമാനം ആരാധകരെ അറിയിച്ചത്. ഇതോടെ 37-കാരനായ ഷോയിബിന്റെ 20 വര്‍ഷത്തെ കരിയറിനാണ് വിരാമമാകുന്നത്.


'ഇന്ന് ഞാന്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കുകയാണ്. സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാഗങ്ങള്‍ക്കും മാധ്യമസുഹൃത്തുക്കള്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും നന്ദി പറയുന്നു. ഇതിനെല്ലാമപ്പുറം എന്റെ ആരാധകര്‍ക്കും.' മാലിക്ക് ട്വീറ്റ് ചെയ്തു. 


1999 ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിന് എതിരെയായിരുന്നു മാലിക്കിന്റെ ഏകദിന അരങ്ങേറ്റം. കരിയറില്‍ 287 ഏകദിനങ്ങളില്‍ നിന്ന്34.55 ബാറ്റിങ് ശരാശരിയില്‍ 7534 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒമ്ബത് സെഞ്ചുറിയും 44 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 158 വിക്കറ്റ് വീഴ്ത്തി. 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിങ് പ്രകടനം. 


  • HASH TAGS
  • #sports
  • #shoibmalik