ദോണിക്ക് വിരമിക്കാന്‍ സമയമായിട്ടില്ല; മലിംഗ പറയുന്നത് ഇങ്ങനെ!

സ്വ ലേ

Jul 05, 2019 Fri 03:49 PM

ധോണിയുടെ സ്ലോ ബാറ്റിങ്ങ് ആരാധകര്‍ക്കിടയില്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിക്കഴിഞ്ഞു. ഈ ലോകകപ്പോടെ ധോണി വിരമിച്ചേക്കുമെന്നും ഊഹാപോഹങ്ങളുണ്ട്. എന്നാല്‍ ധോണിയുടെ വിരമിക്കലിനെ കുറിച്ച് ലസിത് മലിംഗക്ക് വ്യത്യസ്തമായ നിരീക്ഷണമാണുള്ളത്.


ഒന്നോ രണ്ടോ വര്‍ഷം കൂടി ധോണി ക്രിക്കറ്റില്‍ സജീവമാവണമെന്ന് മലിംഗ പറഞ്ഞു. യുവതാരങ്ങള്‍ക്ക് പ്രചോദനമായി ധോണി തുടരണമെന്നാണ് മലിംഗയുടെ അഭിപ്രായം. 

നാളെ ലോകകപ്പില്‍ മലിംഗയും ധോണിയും നേര്‍ക്ക് നേര്‍ വരുന്ന അവസരത്തിലാണ് മലിംഗയുടെ പ്രതികരണം.


  • HASH TAGS