പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ ബജറ്റ്; വിമര്‍ശനവുമായി ആദിര്‍ രഞ്ചന്‍ ചൗദരി

സ്വ ലേ

Jul 05, 2019 Fri 03:10 PM

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി. മോദി സര്‍ക്കാറിന്റെ രണ്ടാം ബജറ്റില്‍ പുതുതായി ഒരു കാര്യവും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുക എന്ന പരിപാടിയാണ് മോദി ഗവണ്‍മെന്റ് ചെയ്തതെന്നും തൊഴില്‍ വര്‍ധനയ്ക്കായി ഒന്നും തന്നെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഇല്ലെന്നും ചൗധരി ചൂണ്ടിക്കാട്ടി.


  • HASH TAGS