ബോട്ടില്‍ ചാലഞ്ച് വൈറലാകുമ്പോള്‍; ചാലഞ്ച് ഏറ്റെടുത്ത് പ്രമുഖ താരങ്ങള്‍

സ്വ ലേ

Jul 05, 2019 Fri 12:43 PM

സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്ന ഏറ്റവും പുതിയ ചലഞ്ചാണ് കുപ്പിയുടെ അടപ്പ് കാല്‍ കൊണ്ട് തെറിപ്പിക്കുന്ന ബോട്ടില്‍ ക്യാപ് ചലഞ്ച്. ഹോളിവുഡില്‍ നിന്നാണ് ഈ ചാലഞ്ചിന് തുടക്കം കുറിക്കുന്നത്. 


ഹോളിവുഡില്‍ നിന്ന് ജേസണ്‍ സ്റ്റാഫത്തിനും ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാറിനും പിന്നാലെ മലയാളത്തില്‍ നീരജ് മാധവനും ചലഞ്ച് ഏറ്റെടുത്തത് വാര്‍ത്തയായിരുന്നു. ലോകമെമ്പാടുമുള്ള ആളുകള്‍ ഇപ്പോള്‍ ബോട്ടില്‍ ചാലഞ്ച് ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്. 


എന്നാല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ചാലഞ്ച് ബോളിവുഡ് നടന്‍ വിദ്യുത് ജവലിന്റേതാണ്. ഒരേ സമയം മൂന്നു കുപ്പിയുടെ അടപ്പാണ് വിദ്യുത് കാലുകൊണ്ട് പറപ്പിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.


  • HASH TAGS
  • #bottile challange