ദേശീയ പാത വികസനം: കേന്ദ്ര സര്‍ക്കാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വന്തം ലേഖകന്‍

May 07, 2019 Tue 12:13 AM

തിരുവനന്തപുരം: ദേശീയപാത വികസനം അതീവപ്രാധാന്യമുള്ളതാണെന്നും  എന്നാല്‍ കേരളത്തിലെ ദേശീയ പാത വികസനം തടസപ്പെടുത്താന്‍ കേന്ദ്രത്തില്‍ നിന്നും ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുടങ്ങി കിടന്ന പാതാ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമ്പോയൊക്കെ കേന്ദ്രത്തില്‍ നിന്നും പ്രതികൂല സാഹചര്യമാണ് ഉണ്ടായത്. സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തുന്നതിന് കേന്ദ്രം ഒരു കാരണവും പറഞ്ഞില്ലെന്നും ഒരു ചര്‍ച്ചയും നടത്താതെയാണ് കേന്ദ്രം തീരുമാനമെടുത്തതെന്നും പിണറായി വിജയന്‍  കുറ്റപ്പെടുത്തി.ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയെയും പിണറായി രൂക്ഷമായി വിമര്‍ശിച്ചു.

ശ്രീധരന്‍പിള്ളയ്ക്കു സാഡിസ്റ്റ് മനോഭാവമാണെന്നാണ് പിണറായി വിജയന്‍  പറഞ്ഞു.അര്‍ഹതപ്പെട്ട വിഹിതം കേരളത്തിന് കിട്ടുന്നില്ലെന്നും  പ്രതിസന്ധി ഘട്ടത്തില്‍ പോലും കേന്ദ്രത്തില്‍ നിന്നും സഹായം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശത്തു നിന്ന് വാഗ്ദാനം ചെയ്ത സഹായം പോലും  കേന്ദ്രം നിഷേധിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.  • HASH TAGS
  • #kerala