വ്യാജ പ്രചാരണം ആശാ ശരത്തിനെതിരെ പരാതി

സ്വന്തം ലേഖകന്‍

Jul 04, 2019 Thu 06:18 PM

കൊച്ചി :  ചലച്ചിത്രതാരം ആശാ ശരത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി അഭിഭാഷകന്‍. 'എവിടെ' എന്ന ചിത്രത്തിന്റെ പ്രമോഷനായി നടി ചെയ്ത വീഡിയോക്കെതിരെ യാണ് പരാതി. ഭര്‍ത്താവിനെ കാണാനില്ലെന്ന രീതിയില്‍ ആയിരുന്നു സിനിമയുടെ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രമോഷന്‍. സിനിമ പ്രൊമോഷന്‍ എന്ന പേരില്‍ കട്ടപ്പന പൊലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് ഇടുക്കി ജില്ല പോലീസ് മേധാവിക്ക് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന പരാതി നല്‍കിയത്. 


കരഞ്ഞുകലങ്ങിയ കണ്ണും ഇടറുന്ന ശബ്ദവുമായി, തന്റെ ഭര്‍ത്താവിനെ കാണുന്നില്ലെന്നു പറഞ്ഞാണ് ആശ ശരത്തിന്റെ വിഡിയോ വന്നത്. ആദ്യം പലരും കരുതിയത് വിഡിയോ യഥാര്‍ഥമാണെന്നാണ്. പലരും അങ്ങനെ കമന്റ് ചെയ്യുകയും ചെയ്തു. 'എവിടെ പ്രമോഷന്‍ വിഡിയോ' എന്നു തലക്കെട്ട് ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ ആളുകളും അതു പിന്നീടാണ് ശ്രദ്ധിച്ചത്. അതേസമയം, ഇതൊരു സിനിമാ പ്രമോഷന്‍ വിഡിയോ ആണെന്നും അങ്ങനെതന്നെ പറഞ്ഞാണ് വിഡിയോ പങ്കുവച്ചതെന്നും ആശ ശരത് പറഞ്ഞു.  • HASH TAGS