പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈത്ത് അധികൃതര്‍

സ്വന്തം ലേഖകന്‍

Jul 04, 2019 Thu 05:44 PM

കുവൈത്ത് സിറ്റി : കുവൈത്തില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ നല്‍കാത്ത സ്‌പോണ്‍സര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം. തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച കാണിക്കുന്ന സ്ഥാപനങ്ങളുടെ ഫയലുകള്‍ മരവിപ്പിച്ച് റിക്രൂട്ട്‌മെന്റ് വിലക്കുകയാണ് സ്വകാര്യമേഖലയില്‍ ചെയ്തു വരുന്നത്. ഇതേ സംവിധാനം ഗാര്‍ഹിക മേഖലയിലും നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ പറഞ്ഞു.


ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട അവകാശ നിഷേധങ്ങള്‍, വേതനം നല്‍കാതിരിക്കല്‍, പീഡനം തുടങ്ങി നിരവധി പരാതികളാണ് കുവൈത്തില്‍ അധികൃതര്‍ക്ക് ലഭിക്കുന്നത്. ഒരു സ്‌പോണ്‍സര്‍ക്കെതിരെ ഏഴും എട്ടും തവണ പരാതികള്‍ ലഭിക്കുന്ന സാഹചര്യമുണ്ട്. ഇത്തരക്കാരെ വീണ്ടും തൊഴിലാളികളെ കൊണ്ടുവരാന്‍ അനുവദിക്കുന്നത് യുക്തിയല്ല എന്നതിനാലാണ് കരിമ്ബട്ടികയില്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നത്. നിരവധി തവണ തൊഴിലാളികളില്‍നിന്ന് പരാതി ലഭിക്കുന്ന സ്‌പോണ്‍സര്‍മാരെയും റിക്രൂട്ട്‌മെന്റ് ഓഫീസുകളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി റിക്രൂട്ട്‌മെന്റിന് അനുമതി നിഷേധിക്കാനാണ് മനുഷ്യവിഭവ അതോറിറ്റിയുടെ നീക്കം.  • HASH TAGS