തേങ്ങയിടാന്‍ ഇനി മൊബൈല്‍ ആപ്പ്

സ്വ ലേ

Jul 04, 2019 Thu 12:46 PM

ആലപ്പുഴ: തേങ്ങയിടാന്‍ ആളില്ലാതെ ഇനി വിഷമിക്കണ്ട. മൊബൈല്‍ ആപ്പിലൂടെ തേങ്ങയിടാം. കയര്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ സഹായത്തോടെ തേങ്ങയിടാന്‍ ആപ്പ് നിര്‍മ്മിച്ചിരിക്കുകയാണ്. ആപ്പിലൂടെ അറിയിച്ചാല്‍ ആളെത്തി തേങ്ങയിട്ട് ന്യായമായ വില നല്‍കി തേങ്ങ കൊണ്ടു പോവുകയും ചെയ്യും. 


പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ഒരുമാസത്തിനുള്ളില്‍ ആലപ്പുഴയില്‍ നടപ്പാക്കാനാണ് ആലോചിക്കുന്നത്. കയര്‍ മേഖലയിലെ ചകിരി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ ആപ്പില്‍ ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ ആളെത്തി തേങ്ങയിടുന്ന വിധത്തിലാണ് ക്രമീകരണം.


  • HASH TAGS