കൃഷിയിറക്കാനുള്ള പരോള്‍ ആവശ്യം പിന്‍വലിച്ച് ആള്‍ ദൈവം ഗുര്‍മീത്

സ്വ ലേ

Jul 02, 2019 Tue 11:24 AM

റോതക്: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം പരോള്‍ അപേക്ഷ പിന്‍വലിച്ചു. പീഡനകേസിലും കൊലപാതക കേസിലും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് പരോള്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പിന്നാലെയാണ് അപേക്ഷ പിന്‍വലിച്ചത്.


തന്റെ കൃഷി സ്ഥലത്തു കൃഷി ഇറക്കാന്‍ പരോള്‍ അനുവദിക്കണമെന്നായിരുന്നു ഗുര്‍മീതിന്റെ ആവശ്യം. 42 ദിവസത്തെ പരോളായിരുന്നു ഗുര്‍മീത് ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജയില്‍ സുപ്രണ്ട് ജൂണ്‍ 18ന് ജില്ലാ ഭരണകൂടത്തിന് കത്തു നല്‍കുകയും ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.


ഗുര്‍മീത് ജയിലില്‍ പെരുമാറുന്നത് മതിപ്പുള്ള രീതിയില്‍ ആണെന്നും അതിനാല്‍ അദ്ദേഹത്തിന് പരോളിന് അവകാശമുണ്ടെന്നുമായിരുന്നു ജയില്‍ സൂപ്രണ്ട് പറഞ്ഞത്. ഗുര്‍മീതിന് പരോള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ ബിജെപി മന്ത്രിമാരും രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങളെല്ലാം കത്തി നില്‍ക്കെയാണ് ഗുര്‍മീത് പരോള്‍ പിന്‍വലിച്ചത്.


  • HASH TAGS
  • #gurmeeth
  • #parole