നാളെ സംസ്ഥാന വ്യാപകമായി എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

സ്വന്തം ലേഖകന്‍

Jul 01, 2019 Mon 07:13 PM

നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. എബിവിപിയുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എബിവിപി ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ്‌ സംഘര്‍ഷം ഉണ്ടായത്.


പ്രവര്‍ത്തകര്‍ പോലീസിന് നേരെ രൂക്ഷമായ കല്ലേറ് നടത്തി. സമരക്കാരെ പിരിച്ചുവിടാന്‍ ആദ്യം ജലപീരങ്കി പ്രയോഗിച്ച പോലീസ് പിന്നീട് രണ്ടു റൗണ്ട് കണ്ണീര്‍വാതകവും പ്രയോഗിച്ചു.

  • HASH TAGS
  • #strike
  • #abvp