ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

സ്വ ലേ

Jul 01, 2019 Mon 05:25 PM

മുംബൈ: ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ. മുംബൈ ദിന്‍ഡോഷി കോടതിയാണ് വിധി പറയുക. 


കഴിഞ്ഞ വ്യാഴാഴ്ച ഹര്‍ജി പരിഗണിച്ച മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി ജൂലൈ ഒന്നുവരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ചിരുന്നു. ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന വാദമാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്. 

  • HASH TAGS
  • #kodiyeri
  • #binoy