പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിട്ട ലോകത്തെ ആദ്യത്തെ ആള്‍ താനെന്ന് അബ്ദുള്ളക്കുട്ടി

സ്വ ലേ

Jun 29, 2019 Sat 01:28 PM

കണ്ണൂര്‍: പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന ലോകത്തെ ആദ്യത്തെ ആളാണ് താനെന്ന് അബ്ദുള്ളക്കുട്ടി. ബിജെപിയില്‍ എത്തിയത് തന്റെ മുജ്ജന്മ സുകൃതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ട് ചര്‍ച്ച നടത്തിയ അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ ദേശീയ മുസ്ലിം പരാമര്‍ശം വലിയ പരിഹാസങ്ങള്‍ക്ക് വഴിയൊരിക്കിയിരുന്നു.എന്നാല്‍ ദേശീയ മുസ്ലിം പരാമര്‍ശം ബോധപൂര്‍വം ഉപയോഗിച്ച ആശയമാണെന്നും, ട്രോളുകളിലൂടെ പരിഹസിക്കുന്നവര്‍ ചരിത്രബോധം ഇല്ലാത്തവരാണെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.


നരേന്ദ്രമോദിയുടെ വികസന നയത്തെ പുകഴ്ത്തി രംഗത്തെത്തിയതിനാണ് എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. മോദിയുടെ വികസന കാഴ്ചപ്പാടിനെ താന്‍ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.


  • HASH TAGS